വ്യാജ പാസ്പോർട്ട്; ബഹ്റൈനിൽ നിന്നും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്ത ഏഴ് ഇറാൻ സ്വദേശികൾ അറസ്റ്റിലായി

മനാമ: വ്യാജ പാസ്പോർട്ടുമായി ബഹ്റൈനിൽ നിന്നും യാത്ര ചെയ്ത ഏഴ് ഇറാൻ സ്വദേശികൾ അറസ്റ്റിലായി. ഡിസംബർ 13ന് ബലോചിസ്ഥാനിലാണ് പാക്കിസ്ഥാൻ ഐഡന്റിറ്റി കാർഡുമായി അറസ്റ്റിലായത്. 14 ഇറാൻ സ്വദേശികൾ വ്യാജ പാസ്പോർട്ടുമായി ബഹ്റൈനിൽ പ്രവേശിച്ചതായി കഴിഞ്ഞ സെപ്തംബറിന് ബഹ്റൈൻ വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഏഴ് പേരുടെയും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈനിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയപ്പോഴാണ് പാക്കിസ്ഥാൻ എയർപ്പോർട്ടിൽ വെച്ച് അറസ്റ്റിലായത്. 2014 ലും ബഹ്റൈനിൽ നിന്നും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തവരെ വ്യാജ പാസ്പോർട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.