മനാമ: രാജ്യത്തെ പ്രധാന കടൽ തീരങ്ങളിൽ സാമുഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഫ്ലക്സുകൾ സ്ഥാപിച്ചു. ഷീഷ, പോലുള്ള നിരോധിത ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലുമാണ് ഇത്തരം നടപടി കൈകൊണ്ടത്.
നോർത്തേൺ മുൻസിപ്പൽ കൗൺസിലാണ് ഇതിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബീച്ചുകളിലെ സുരക്ഷിതത്വം വർധിപ്പിക്കണമെന്ന് പാർക്കുകളിലെ ഗാർഡുകളിലെ ഉത്തരവാദിത്വം ഉയർത്തണമെന്നും കൗൺസിലർ മുഹമ്മദ് അൽ ദോസരി അഭിപ്രായപ്പെട്ടു.