മനാമ: ഇന്ത്യയിലെ മിക്ക തിരഞ്ഞെടുപ്പുകളിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്.
തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവതരമാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തേണ്ടത് കമ്മീഷന്റെ ചുമതല കൂടിയാണ്.
രാഹുല്‍ ഗാന്ധി ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയ, നിയമപരമായ കാര്യങ്ങള്‍ക്കും ഐവൈസിസി ബഹ്റൈന്‍ പിന്തുണ നല്‍കുന്നതായി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.