മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്-ഐവൈസിസി ബഹ്റൈന്‍ മനാമ ഏരിയ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ യുവജനങ്ങള്‍ക്ക് പ്രചോദനവും സംഘടനാപരമായ അവബോധവും നല്‍കി. മോട്ടിവേഷന്‍ ക്ലാസോടെയായിരുന്നു ക്യാമ്പിന്റെ തുടക്കം. മൊയ്തീന്‍ ഷംസീരിവളപ്പില്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കിരണ്‍ കെ മൂലായില്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കരയുടെ പ്രചോദനാത്മകമായ ക്ലാസ് യുവജനങ്ങള്‍ക്ക് പുതിയ ചിന്തകള്‍ നല്‍കി. തുടര്‍ന്ന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ യുകെ അനില്‍കുമാര്‍ ക്ലാസെടുത്തു. ഏരിയ പ്രസിഡന്റ് റാസിബ് വേളം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി ഷിജില്‍ പെരുമച്ചേരി സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ മൂന്നാം സെഷനില്‍ ടോക്ക് ഷോ നടന്നു.
മുന്‍ ഏരിയ പ്രസിഡന്റ് റോഷന്‍ ആന്റണി അധ്യക്ഷനായ പരിപാടിയില്‍ മുന്‍ ദേശീയ പ്രസിഡന്റ്മാരായ ബേസില്‍ നെല്ലിമറ്റം, വിന്‍സു കൂത്തപ്പള്ളി, അനസ് റഹീം എന്നിവര്‍ അംഗങ്ങളുമായി സംവദിച്ചു. സംഘടനയുടെ 13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജീവകാരുണ്യ, വൈജ്ഞാനിക, കല, കായിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നാട്ടിലും, ബഹ്റൈനിലും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ഈ സെഷനില്‍ സമകാലിക വിഷയങ്ങളെക്കുറിച്ചും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നു.
ക്യാമ്പിന്റെ സമാപന സമ്മേളനം റാസിബ് വേളത്തിന്റെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ദേശീയ ഇന്റെര്‍ണല്‍ ഓഡിറ്റര്‍ ജയഫര്‍ അലി വെള്ളങ്ങര, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഷിജില്‍ സ്വാഗതവും, മുഹമ്മദ് ഷഫീര്‍ പിഎം നന്ദിയും രേഖപ്പെടുത്തി.