മനാമ: ‘രിബാത്’ എന്ന പേരിൽ മൂന്ന് ദിവസം നീണ്ടു നിന്ന ടീൻസ് റെസിഡൻഷ്യൽ ക്യാമ്പിന് സമാപനം. റിഫ ദിശ സെന്‍ററിൽ ആരംഭിച്ച ക്യാമ്പ് സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്‍റ് സുബൈർ എംഎം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ സ്വാഗതമാശംസിക്കുകയും അനീസ് വികെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ട്രെയിനർമാരായ ഫയാസ് ഹബീബ്, അൻഷദ് കുന്നക്കാവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാലിഹ് എം, യൂനുസ് സലീം, ഷെഫിൻ ഷാജഹാൻ, മൂസ കെ. ഹസൻ, കമാൽ മുഹ്യുദ്ദീൻ, മാസ്റ്റർ യൂസുഫ്, അബ്ദുൽ ഹഖ്, ഷിയാസ്, നസ്നിൻ അൽതാഫ്, ലൂണ ശഫീഖ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മൽസരങ്ങളിൽ ചലഞ്ചേഴ്സ് ഗ്രൂപ്പ് കൂടുതൽ പോയന്‍റുകൾ നേടി ഒന്നാം സ്ഥാനത്തും വാട്ടർ മെലൻ രണ്ടാം സ്ഥാനവും സ്ട്രോബറി മൂന്നാം സ്ഥാനവും ലെജന്‍റ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി.
നാല് ഗ്രൂപ്പിനും സമ്മാനങ്ങൾ വിതരണം ചെയ്തു. ചുമർ പത്ര ഡിസൈനിങ്, പിക്നിക്, തായ്ക്കൊണ്ടോ, ഇന്‍റൽ ഇൻസൈഡ്, ലൈഫ് സ്കിൽസ്, മീഡിയ സ്കാൻ, വിഷൻ ടു വെൻച്ച്വർ, ക്വിസ് ട്രിവിയ, കാൻഡിൽ കഫേ, ടീൻ ക്ലിനിക്, ആർട്ട് ഓഫ് ഹാർഡ് സ്കിൽസ്, ലൈഫ് സ്കിൽ കാർണിവൽ, അൺലീഷ് യുവർ പൊട്ടൻഷ്യൽ തുടങ്ങി ഒേട്ടറെ സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.
ഫാതിമ സാലിഹ്, സൗദ പേരാമ്പ്ര, ഷിജിന ആഷിഖ്, ലുലു ഹഖ്, റഷീദ സുബൈർ, ഷബീഹ ഫൈസൽ, സജീബ്, അബ്ദുന്നാസിർ, മഹ്മൂദ് മായൻ, അശ്റഫ് അലി എന്നിവർ നേതൃത്വം നൽകി.