മനാമ: കെഎംസിസി ബഹ്‌റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷവും കണ്‍വെന്‍ഷനും ആഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 8.30ന് ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു.
കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ അസ്ലം വടകര, എന്‍ അബ്ദുല്‍ അസീസ്, ഫൈസല്‍ കോട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 9.30 ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് ഓഫീസില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 33036757, 39094104, 33231596.