കെ. സി. ഇ. സി. ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ പാരിഷിന്റ പുതിയ വികാരി റവ. സാം ജോര്‍ജ്ജിനും അസിസ്റ്റന്റ് വികാരി റവ. വി. പി. ജോണിനും സ്വീകരണം നല്‍കി

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) വൈസ് പ്രസിഡന്റ്‌മാരായി സ്ഥാനമേല്‍ക്കുന്ന, ബഹറിൻ സെന്റ് പോൾസ് മാർത്തോമാ പാരിഷിന്റ പുതിയ വികാരി റവ. സാം ജോര്‍ജ്ജിനും ബഹറിന്‍ മാര്‍ത്തോമ്മ പാരീഷിന്റെ പുതിയ അസിസ്റ്റന്റ് വികാരി റവ. വി. പി. ജോണിനും ഊഷ്മളമായ സ്വീകരണം നല്‍കി.

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കെ.സി.ഇ.സി. പ്രിസിഡണ്ട് റവ. ഫാ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറൽ സെക്രട്ടറി മിസ്സിസ് ജോ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. റവ. ഫാ. എലിയാസ് സ്കറിയ, റവ. ജെയിംസ് ജോസഫ്, റവ. മാത്യു കെ. മുതലാളി, റവ. സുജിത് സുഗതൻ, ശ്രീ. സേവി മാത്തുണ്ണി, ട്രഷാറാർ ശ്രീ. അലക്സ്‌ ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിധർ ആയിരുന്നു.