2025ലെ ആദ്യ പകുതിയില്‍ 36000 കോടിയുടെ വരുമാനം നേടി ലുലു; നിക്ഷേപകര്‍ക്ക് 867 കോടിയുടെ ലാഭവിഹിതം

New Project - 2025-08-14T213708.609

മനാമ: 2025ലെ ആദ്യ പകുതിയില്‍ 36000 കോടി രൂപയുടെ (4.1 ബില്യന്‍ ഡോളര്‍) വരുമാനം നേടി ലുലു റീട്ടെയ്ല്‍. 9.1 ശതമാനം വളര്‍ച്ചയോടെ 1200 കോടി രൂപയുടെ (127 മില്യണ്‍ ഡോളര്‍) അറ്റാദായവും ലുലു നേടി. രണ്ടാം പാതത്തില്‍ 4.6 ശതമാനം അധിക വളര്‍ച്ച നേടാനായി. പ്രൈവറ്റ് ലേബല്‍ ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളര്‍ച്ചാനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്.

5037 കോടി രൂപയുടെ (575 മില്യന്‍ ഡോളര്‍) നേട്ടത്തോടെ 3.5 ശതമാനം വളര്‍ച്ച പ്രൈവറ്റ് ലേബലില്‍ (ലുലു പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സ്) ലഭിച്ചു. റീട്ടെയ്ല്‍ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലില്‍ നിന്നാണ്. 952 കോടി രൂപയുടെ (108 മില്യണ്‍ ഡോളര്‍) നേട്ടത്തോടെ 43.4 ശതമാനം വളര്‍ച്ചാനിരക്ക് ഇ കൊമേഴ്‌സിനുണ്ട്.

7.6 ശതമാനം വളര്‍ച്ചയോടെ 418 മില്യണ്‍ ഡോളറാണ് EBITDA മാര്‍ജിന്‍. യുഎഇയില്‍ 9.4 ശതമാനം വളര്‍ച്ചയും, സൗദി അറേബ്യയില്‍ 3.8 ശതമാനം വളര്‍ച്ചയും കുവൈത്തില്‍ 4.9 ശതമാനം വളര്‍ച്ച ലുലുവിനുണ്ട്. നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ (98.4 മില്യന്‍ ഡോളര്‍) ലാഭവിഹിതം പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. ലോങ്ങ് ടേം സ്ട്രാറ്റജിയിലുള്ള മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയ്ല്‍ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.

2025ലെ ആദ്യ പകുതിയില്‍ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയില്‍ നാല് പുതിയ സ്റ്റോറുകളും ഉള്‍പ്പെടെ 11 സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ തുറന്ന് കഴിഞ്ഞു. 9 പുതിയ സ്റ്റോറുകള്‍ കൂടി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കി നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളര്‍ച്ചയിലൂടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 1 മില്യണ്‍ പുതിയ അംഗങ്ങളോടെ 7.3 മില്യണ്‍ പേര്‍ ഹാപ്പിനെസ് പ്രോഗ്രാമില്‍ അംഗങ്ങളായി. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിപുലമാക്കിയും ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ അടക്കം സജീവമാക്കിയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ല്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!