മനാമ: ഐവൈസിസി ബഹ്റൈന്‍ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദ്ദില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹിദ്ദ് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി 50-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.
ഐവൈസിസി ഹിദ്ദ്-അറാദ് ഏരിയ പ്രസിഡന്റ് റോബിന്‍ കോശി അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മേധാവി ജൂലിയസ് സീസര്‍, പ്രവാഹം ആര്‍എസ്പി പ്രതിനിധി അന്‍വര്‍ നഹാസ്, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് സിഎച്ച്, ഡോക്ടര്‍ ജെയ്‌സ് ജോയ്, സിസ്റ്റര്‍ മേരി, ഐവൈസിസി മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി, ക്യാമ്പ് കോഡിനേറ്റര്‍ മനോജ് അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയ സെക്രട്ടറി നിധിന്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ രാജേഷ് പന്മന നന്ദി പറഞ്ഞു. ജസീന സുബൈര്‍ ആയിരുന്നു അവതാരക. ഇഎന്‍ടി, ദന്തല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 200 ല്‍ അധികം പ്രവാസികള്‍ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തി. ക്യാമ്പിന് ഹോസ്പിറ്റല്‍ അഡ്മിന്‍, മെഡിക്കല്‍ സ്റ്റാഫ്, ഐവൈസിസി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.