മനാമ: 79ാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്ക് ആശംസകള്‍ അറിയിച്ച് ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹ്. അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന് അയച്ച സന്ദേശത്തിലാണ് ആശംസകള്‍ അറിയിച്ചത്. ശൂറ കൗണ്‍സില്‍ ചെയര്‍മാന് അംബാസഡര്‍ നന്ദി അറിയിച്ചു.
ഇന്ത്യ-ബഹ്റൈന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണം ശക്തിപ്പെടുത്തുന്നതിന് അല്‍ സാലിഹിന്റെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ മറുപടി സന്ദേശത്തില്‍ അറിയിച്ചു.
അതേസമയം, ജൂലൈയില്‍ ബഹ്റൈന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സംവിധാനം ആരംഭിച്ചതായി അംബാസഡര്‍ ശൂറ കൗണ്‍സില്‍ ചെയര്‍മാനോട് സന്ദേശത്തില്‍ അറിയിച്ചു. 2026 ഒക്ടോബറില്‍ ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 55 വര്‍ഷം പൂര്‍ത്തിയാകും.