മനാമ: ഒഐസിസി ബഹ്‌റൈന്‍ പത്തനംതിട്ട ജില്ല കമ്മറ്റി ഇന്ത്യയുടെ 79ാമത് സ്വാതന്ത്രദിനമാഘോഷിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ ഒഐസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ സയ്യിദ് എംഎസ്, ജീസണ്‍ ജോര്‍ജ്, ജില്ലാ ഭാരവാഹികള്‍ ആയ ജോണ്‍സണ്‍. ടി തോമസ്, കോശി ഐപ്പ്, ബിബിന്‍ മാടത്തേത്ത്, അജി പി ജോയ്, ബിനു കോന്നി, ബിനു മാമന്‍, സ്റ്റാന്‍ലി അടൂര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ബഷീര്‍ സ്വാഗതവും, നിഥിന്‍ റാന്നി നന്ദിയും പറഞ്ഞു. റെജി ചെറിയാന്‍, സിജു ആറന്‍മുള, ഷീല നടരാജന്‍, എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.