മനാമ: എസ്‌കെഎസ്ബിവി ബഹ്റൈന്‍ റെയ്ഞ്ച് സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റബീഹ് ഫൈസി അമ്പലക്കടവ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അഷ്റഫ് അന്‍വരി, ബഷീര്‍ ദാരിമി, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
മനാമ, ഹൂറ, ജിദാലി, മുഹറഖ്, ഉമ്മുല്‍ ഹസ്സം, ഹമദ് ടൗണ്‍, റിഫ, ഗലാലി, ഹിദ്ദ് തുടങ്ങി 9 മദ്‌റസകളിലെ വിദ്യാര്‍ഥികളും ഉസ്താദുമാരും പങ്കെടുത്തു. ക്വിസ് മത്സരത്തില്‍ മുഹറഖ് ഐനുല്‍ ഹുദയിലെ മുഹമ്മദ് സഹദ് നാസര്‍ ഒന്നാം സ്ഥാനവും, അന്‍വാറുല്‍ ഇസ്ലാം ഹിദ്ദിലെ മുഹമ്മദ് നിഷാന്‍ രണ്ടാം സ്ഥാനവും നേടി.
വിജയികള്‍ക്ക് എസ്‌കെഎസ്ബിവിയുടെ ഉപഹാരം സയ്യിദ് ഫഖ്റുദീന്‍ കോയ തങ്ങള്‍ സമ്മാനിച്ചു. മുഹമ്മദ് യാസീന്‍ പ്രതിജ്ഞ നിര്‍വഹിച്ചു. നിഷാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സഈദ് മൗലവി സ്വാഗതവും, മുഹമ്മദ് ഷയാന്‍ നന്ദിയും പറഞ്ഞു.