കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് നല്‍കരുത്; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

energy drink

മനാമ: എനര്‍ജി ഡ്രിങ്ക്‌സ് കുടിച്ച് മുഹറഖില്‍ 16 കാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതരും മെഡിക്കല്‍ വിദഗ്ധരും. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് നല്‍കരുതെന്നു ഉദ്യോഗസ്ഥരും മെഡിക്കല്‍ വിദഗ്ധരും മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

ഇത്തരം പാനീയങ്ങളിലെ ഉയര്‍ന്ന അളവിലുള്ള കഫീനും മറ്റ് രാസവസ്തുക്കളും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്നും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുമെന്നും വിദഗ്ധര്‍ പറഞ്ഞു.

ഉയര്‍ന്ന അളവിലുള്ള കഫീന്‍, പഞ്ചസാര, മറ്റ് ഉത്തേജകങ്ങള്‍ എന്നിവ ഉറക്കക്കുറവ്, ഉത്കണ്ഠ, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ബഹ്‌റൈന്‍ മെഡിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. അമീര്‍ അല്‍ഡെറാസി പറഞ്ഞു. കൂടാതെ, അമിതവണ്ണം, ദന്തരോഗങ്ങള്‍, പ്രമേഹം എന്നിവക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

അമിതമായി എനര്‍ജി ഡ്രിങ്ക്‌സ് കുടിച്ചതിനെ തുടര്‍ന്ന് ഇബ്രാഹിം അല്‍ മുഹമ്മദ് എന്ന വിദ്യാര്‍ഥിയാണ് കഴിഞ്ഞയാഴ്ച മരിച്ചത്. കടകളില്‍നിന്ന് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് നല്‍കുന്നത് തടയണമെന്ന് എം.പി ഖാലിദ് ബു അനക് ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കുന്നവര്‍ക്ക് 2000 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മന്ത്രാലയവും വ്യവസായ, വാണിജ്യ മന്ത്രാലയവും തമ്മില്‍ ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!