മനാമ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ട് അധികാര്‍ യാത്രക്ക് ദീപം തെളിയിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി. ജനാധിപത്യ ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുള്ള ഭരണകക്ഷികളുടെയും, ഭരണഘടന സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഇന്ത്യയിലെ മതേത്വര ജനാധിപത്യ വിശ്വാസികള്‍ രാഹുലിന് ഒപ്പം എന്നും കൂടെയുണ്ടാകും എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍, ഒഐസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ സയ്യിദ് എംഎസ്, ജീസണ്‍ ജോര്‍ജ്, ജില്ലാ ഭാരവാഹികളായ ബൈജു ചെന്നിത്തല, ജോണ്‍സണ്‍ ടി തോമസ്, കോശി ഐപ്പ്, ബിബിന്‍ മാടത്തേത്ത്, ബിനു കോന്നി, ബിനു മാമന്‍, സ്റ്റാന്‍ലി അടൂര്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ബഷീര്‍ സ്വാഗതവും, അജി പി ജോയ് നന്ദിയും പറഞ്ഞു. റെജി ചെറിയാന്‍, സിജു ആറന്‍മുള, ഷീല നടരാജന്‍, എബ്രഹാം, നിഥിന്‍ റാന്നി എന്നിവര്‍ നേതൃത്വം നല്‍കി.