ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) സംഘത്തിനുനേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു. ജവാന്മാര്‍ക്കും ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും നാട്ടുകാരനും പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.
പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സി.ആര്‍.പി.എപ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഭീകരാക്രമണത്തിൽ പരിക്കേറ്റ അനന്തനാഗിലെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അര്‍ഷാദ് അഹമ്മദിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം വിമുക്തമാകുന്നതിന് മുമ്പാണ് വീണ്ടുമൊരു ആക്രമണം.