ബഹ്‌റൈൻ സെന്റ് തോമസ് യുവജന പ്രസ്ഥാനം “രക്ത ദാന ക്യാമ്പ്” സംഘടിപ്പിക്കുന്നു

മനാമ: ലോക രക്ത ദാന ദിനമായ ജൂണ്‍ 14 ന്‌ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, സെല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് “രക്ത ദാന ക്യാമ്പ്” സംഘടിപ്പിക്കുന്നു. ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഇരുപതാമത് രക്ത ദാന ക്യാമ്പ് ആണ്‌ “സിംപോണിയ’19” എന്ന പേരില്‍ നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്ത് നടക്കുന്ന ഈ ക്യാമ്പില്‍ ഏവരും വന്ന്‍ സംബന്ധിക്കണമെന്ന്‍ പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോ, ലേ വൈസ് പ്രസിഡണ്ട് ബോണി മുളപ്പാംപള്ളില്‍, സെക്രട്ടറി റിനി മോന്‍സി എന്നിവര്‍ അറിയിച്ചു