‘സിസ്റ്റർ ലിനി സ്നേഹ സ്മൃതി’ ജൂലൈ 12ന്; സ്വാഗത സംഘ രൂപീകരണയോഗം നാളെ(വെള്ളി)

മനാമ: ഒരുമ സാംസ്കാരികവേദി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ സഹകരണത്തോടെ കോൺവെക്സ് ഇവെന്റ്‌സുമായി ചേർന്ന് 2019 ജൂലൈ 12നു വെള്ളിയാഴ്ച്ച രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് ‘സിസ്റ്റർ ലിനി സ്നേഹ സ്മൃതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണയോഗം 14 .06 19 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് ഇന്ത്യൻ ക്ലബ് ഹാളിൽ വച്ച് ചേരുന്നു. സാമൂഹിക സാസ്കാരിക സംഘടന പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിച്ചതായി പരിപാടി ഭാരവാഹികൾ അറിയിച്ചു.