മനാമ: വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേരുടെ വിചാരണ തുടങ്ങി. പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ പ്രതികള്‍ പ്രലോഭിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
പ്രതികളുടെ ദേശീയതയും പ്രായവും വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ ഇരയുമായി സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്തിയതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് അറിയിച്ചു. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. തെളിവുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.