മനാമ: റമദാനിലെ അവസാന ആഴ്ചയില്‍ രാജ്യത്തെ സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച അവധി അനുവദിക്കണമെന്ന് എംപി ഹമദ് അല്‍ ദോയ്. വിദ്യാഭ്യാസ ഭരണനിര്‍വഹണ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും ഈ നിര്‍ദേശം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘റമദാനിലെ അവസാന ആഴ്ചയില്‍ ജീവനക്കാര്‍ക്ക് വലിയ ജോലി സമ്മര്‍ദ്ദമാണ് അനുഭവപ്പെടുന്നത്. വിശ്രമിക്കാനുള്ള സമയം നല്‍കുന്നത് അവരുടെ ഊര്‍ജം വര്‍ധിപ്പിക്കാനും ജോലി മികച്ച രീതിയില്‍ ചെയ്യാനും സഹായിക്കും’, അല്‍ ദോയ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തില്‍ അധ്യാപകരും ജീവനക്കാരും വഹിക്കുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്ത് അവരെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റമദാനുമായി ബന്ധപ്പെട്ട പല നിര്‍ദേശങ്ങളും സാധാരണയായി മാസത്തിന് തൊട്ടുമുമ്പാണ് സമര്‍പ്പിക്കാറുള്ളത്. ഇത് അധികാരികള്‍ക്ക് അവ പഠിക്കാനും നടപ്പാക്കാനും മതിയായ സമയം ലഭിക്കാതെ വരുന്നു. അതുകൊണ്ടാണ് താന്‍ ഈ നിര്‍ദേശം നേരത്തെ സമര്‍പ്പിച്ചതെന്ന് അല്‍ ദോയ് പറഞ്ഞു. ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബഹ്റൈനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും.