മനാമ: ബഹ്റൈനിലെ നേപ്പാള്‍ സ്വദേശികള്‍ക്കായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. നേപ്പാള്‍ എംബസിയുടെയും നേപ്പാളി ക്ലബ് ബഹ്റൈന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നൂറില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു.
ക്യാമ്പില്‍ പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി എന്നീ ലാബ് പരിശോധനകളും ബിപി പരിശോധനയും ബിഎംഐയും സൗജന്യമായരുന്നു. കൂടാതെ, ഇവര്‍ക്കായി സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും നല്‍കി. ക്യാമ്പില്‍ നേപ്പാള്‍ അംബാസഡര്‍ തൃത്തരാജ് വഗേല മുഖ്യാതിഥിയായി.
ഷിഫ അല്‍ ജസീറ ആശുപത്രയിലെ അത്യാധുനിക സൗകര്യങ്ങളില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു. ഷിഫ അല്‍ ജസീറ ആശുപത്രിയുമായി സഹകരണം തുടരുമെന്നും അറിയിച്ചു. നേപ്പാള്‍ പൗരന്‍മാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയതിനെയും അംബാസഡര്‍ പ്രശംസിച്ചു.
നേപ്പാള്‍ എംബസി അറ്റാഷെ ദീപ് രാജ് ജോഷി, ഷിഫ അല്‍ ജസീറ സിഇഒ ഹബീബ് റഹ്‌മാന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് എന്നിവര്‍ സംസാരിച്ചു. അംബാസഡര്‍ക്ക് സിഇഒ മെമന്റോ സമ്മാനിച്ചു.
മെഡിക്കല്‍ ക്യാമ്പിന് നേപ്പാള്‍ ക്ലബ് പ്രസിഡന്റ് ദീപക് ഗുരുങ്, ജനറല്‍ സെക്രട്ടറി കൃഷ്ണ കംച്ച മഗര്‍, ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരായ മുഹമ്മദ് അനസ്, അബ്ദല്‍ സാദിഖ്, നസീര്‍ പാണക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.