മനാമ: ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ റോബ്ലോക്സിന്റെ ചാറ്റ് ഫീച്ചര്‍ നിര്‍ത്തിവെച്ച് ബഹ്റൈന്‍. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെത്തുടര്‍ന്നാണ് തീരുമാനം. മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലും ഈ ഫീച്ചര്‍ ഇനി മുതല്‍ ലഭിക്കില്ല.
ടെക്സ്റ്റ്, വോയ്സ് ചാറ്റ് എന്നിവ പ്രവര്‍ത്തനരഹിതമാക്കുന്ന ഈ നീക്കം ബഹ്റൈന്‍ ഇലക്ട്രോണിക് ഗെയിംസ് സ്പെഷ്യലിസ്റ്റ് ഗാലിബ് അബ്ദുള്ള സ്ഥിരീകരിച്ചു. കുട്ടികളെ അനുചിതമായ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി ചാറ്റ് ഫംഗ്ഷന്‍ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ക്ക് ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
‘കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ റോബ്ലോക്സിലെ ചാറ്റ് ഓപ്ഷനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്”, ഗാലിബ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.