മനാമ: ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കാനുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ തീരുമാനം തള്ളി ബഹ്റൈനിലെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍. ഈ നീക്കം രാജ്യത്തെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം തേടാന്‍ നിര്‍ബന്ധിതരാക്കുമെന്നും സ്ഥാപനങ്ങള്‍ പറഞ്ഞു.
വേതന വര്‍ദ്ധനവ് പുനപ്പരിശോധിക്കാന്‍ തൊഴിലുടമകളോടും ഏജന്‍സികളോടും ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ നേരിട്ട് കൂടിയാലോചനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫിലിപ്പീന്‍സിലെ കുടിയേറ്റ തൊഴിലാളി വകുപ്പ് കഴിഞ്ഞ മാസം ഫിലിപ്പിനോ വീട്ടുജോലിക്കാരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി സമഗ്രമായ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു.
പ്രതിമാസ വേതനം 400 ഡോളറില്‍ നിന്ന് 500 ഡോളറായി ആയി വര്‍ദ്ധിപ്പിക്കുന്നതായിരുന്നു പ്രധാന പരിഷ്‌ക്കരണം.