കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവീകരണത്തിന്റെ ഭാഗമായി നവംബർ മുതൽ പകൽ സർവീസ് നിർത്തലാക്കുന്നു

co

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നിർത്തലാക്കുന്നു. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും.

നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വിമാനക്കമ്പനികൾ ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കുന്നതായിരിക്കും. നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടാനാണ് തീരുമാനം. പകൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വൈകീട്ട് റൺവേ വ്യോമഗതാഗതത്തിനായി തുറക്കാനാണ് തീരുമാനം.

മൂന്നു പാളികളായാണ് റൺവേ പുനർനിർമിക്കുന്നത്. ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. ഇനി നടക്കാൻ പോകുന്നത് രണ്ടാമത്തെ റീകാർപ്പറ്റിങ് ആണ്. കൂടുതൽ മികവേറിയ ജോലികളാണ് ഈപ്രാവശ്യം നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!