ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. ജാംഷഡ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുളള സരൈകേല ജില്ലയിലെ ഒരു ചന്തയിലാണ് ഇന്ന് വൈകുന്നേരം ആക്രമണം നടന്നത്. രണ്ട് മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവര്‍ പോലീസുകാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കവരുകയും ചെയ്തു.

ഒരു മാസം മുമ്പ് ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ കേന്ദ്രസേനയിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 28ന് സറയ്കേല ജില്ലയില്‍ തന്നെ മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.