മനാമ: ജനുസാനില്‍ ഒരു വാഹനത്തിനുള്ളില്‍ 39 വയസ്സുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.