മനാമ: ബഹ്‌റൈനിലെ വാണിജ്യ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങളില്‍ ഗണ്യമായ കുറവ്. ഈ വര്‍ഷം ഇതുവരെ 27,481 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്.
സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ പാലിക്കുകയും അവബോധം കൈവരിക്കുകയും ചെയ്തത് കൊണ്ടാണ് നിയമലംഘങ്ങള്‍ കുറഞ്ഞതെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനാ ഡയറക്ടറേറ്റ് അറിയിച്ചു.
കടയുടെ മുന്‍വശത്തെ ബോര്‍ഡുകള്‍, ഉപഭോക്തൃ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം പൊതുവെ നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് പരിശോധനാ ഡയറക്ടറേറ്റ് അറിയിച്ചു.