ഇന്ത്യന്‍ സ്‌കൂളില്‍ മോഡല്‍ യുണൈറ്റഡ്‌ നേഷന്‍സ് കോണ്‍ഫറന്‍സിന് തുടക്കം

New Project (2)

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സിന് ഇസ ടൗണ്‍ കാമ്പസില്‍ ഉജ്വല തുടക്കം. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം വിദ്യാര്‍ത്ഥികളില്‍ നേതൃഗുണങ്ങള്‍, നയതന്ത്ര ധാരണ, പൊതു സംസാരപാഠവം എന്നിവ വളര്‍ത്തിയെടുക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദ്വിദിന സമ്മേളനം സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പള്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ കാമ്പസ് പ്രിന്‍സിപ്പള്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പള്‍ ജി സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പള്‍ പ്രിയ ലാജി, എംയുഎന്‍ ഡയറക്ടര്‍ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹ്റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 6 മുതല്‍ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തുവരുന്നു. ഇന്ത്യന്‍ സ്‌കൂളിനെ കൂടാതെ ഏഷ്യന്‍ സ്‌കൂള്‍, ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, ഇബ്ന്‍ ഖുല്‍ദൂണ്‍ നാഷണല്‍ സ്‌കൂള്‍, സെന്റ് ക്രിസ്റ്റഫേഴ്സ് സ്‌കൂള്‍, ബ്രിട്ടീഷ് സ്‌കൂള്‍ ഓഫ് ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ സംഘാടക സമിതിയാണ് സമ്മേളനം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഒന്നിലധികം കൗണ്‍സിലുകളിലായി ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവാദം നടത്തി. സെക്രട്ടറി ജനറല്‍ റെബേക്ക ആന്‍ ബിനു സ്വാഗതം പറഞ്ഞു.

സ്റ്റുഡന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് അദ്വൈത് നായര്‍ വിദ്യാര്‍ത്ഥികളുടെ നേതൃപാടവത്തെ പ്രോത്സാഹിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ടര്‍- ഒസി, നിഹാരിക സര്‍ക്കാര്‍ സംവാദങ്ങള്‍ മാത്രമല്ല, അനുഭവത്തിലൂടെ നേടിയ സൗഹൃദങ്ങള്‍, മൂല്യങ്ങള്‍, വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ എന്നിവയും വിലമതിക്കണമെന്ന് പങ്കെടുക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജോയല്‍ ഷൈജുവും മിഷ്‌ക പ്രീതവും അവതാരകരായിരുന്നു.

എംയുഎന്‍ ഡയറക്ടര്‍മാരായ ഛായ ജോഷി, ശ്രീസദന്‍ ഒപി, ഡാനി തോമസ്, കോര്‍ഡിനേറ്റര്‍മാരായ ആശ ലത, മീര ആനി വര്‍ഗീസ്, ഗീത സുരേഷ് കുമാര്‍, പ്രിനിത സുരേഷ് എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കി. ഐഡിപി, അലന്‍ ഓവര്‍സീസ്, ബിഡബ്ല്യുബിബി, ബ്ലൂസ്‌കൈ ട്രേഡിംഗ്, അവാല്‍ ഡയറി, എംഐ ടെക്നിക്കല്‍ ട്രേഡിംഗ്, ഫാല്‍ക്കണ്‍ ബ്ലൂ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സമ്മേളനം സാധ്യമായത്.

റെബേക്ക ആന്‍ ബിനു (സെക്രട്ടറി ജനറല്‍), ജോയല്‍ ഷൈജു (ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍), നിഹാരിക സര്‍ക്കാര്‍ (സ്റ്റുഡന്റ് ഡയറക്ടര്‍-ഒസി), അദ്വൈത് നായര്‍ (സ്റ്റുഡന്റ് ഡയറക്ടര്‍ ആര്‍ & ടി), ജിസേല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ് (ഫിനാന്‍സ് & സ്‌പോണ്‍സര്‍ഷിപ്പ് മേധാവി), മീത് മെഹുല്‍ (ഫിനാന്‍സ് ആന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് മേധാവി), അര്‍ഷിന്‍ സഹീഷ് (ലോജിസ്റ്റിക്‌സ് മേധാവി), ഹിബ പി (ലോജിസ്റ്റിക്‌സ് അണ്ടര്‍ സെക്രട്ടറി), മിഷ്‌ക പ്രീതം (ഹോസ്പിറ്റാലിറ്റി ആന്‍ഡ് പി ആര്‍ മേധാവി), ആര്യന്‍ സത്യന്‍ ദാസ് (ഹോസ്പിറ്റാലിറ്റി അണ്ടര്‍ സെക്രട്ടറി), ഗോര്‍ഡന്‍ ഗോഡ്വിന്‍ എടച്ചേരില്‍ (മീഡിയ മേധാവി), ജോഹാന്‍ ജോണ്‍സണ്‍ ടൈറ്റസ് (ഡിസൈന്‍ മേധാവി), ശുമവര്‍ത്തിനി കണ്ണന്‍ (സെക്യൂരിറ്റി മേധാവി), അവ്രില്‍ ആന്റണി (സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി), ജോയല്‍ ജോര്‍ജ് ജോഗി (അലോക്കേഷന്‍ മേധാവി), ഫ്‌ലോറന്‍സ ഏഞ്ചല്‍ പെരേര (പ്രോസീജേഴ്സ് മേധാവി), ആദിത്യ സുജിത്ത് (റിസര്‍ച്ച് മേധാവി), വേദവതി വേണു തോന്നക്കല്‍ (പരിശീലന മേധാവി), മാളവിക ശ്രീജിത്ത് (അണ്ടര്‍ സെക്രട്ടറി ഓഫ് ട്രെയിനിംഗ്), ഇവാന റേച്ചല്‍ ബിനു (അണ്ടര്‍ സെക്രട്ടറി ഓഫ് പ്രൊസീജേഴ്സ് ആന്‍ഡ് അലോക്കേഷന്‍സ്), അമൃത ലോഗനാഥന്‍ (സീനിയര്‍ സെക്രട്ടേറിയറ്റ് അംഗം), ഹിത കൃഷ്ണ ബിജി, ശ്രീഹരി സുരേഷ് (ജൂനിയര്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരാണ് സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!