തുമ്പമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവാസി അസോസിയേഷന്‍ കുടിവെള്ള സംഭരണി സ്ഥാപിച്ചു

New Project (6)

മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ പ്രവാസി അസോസിയേഷന്‍ തുമ്പക്കുടം ബഹ്റൈന്‍ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തില്‍ തുമ്പമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുടിവെള്ള സംഭരണി സ്ഥാപിച്ചു. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റെറില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വാര്‍ഡ് മെമ്പര്‍ മോനി ബാബു, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വൈജയന്തിമാല, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുമ്പമണ്‍ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡന്റ് ജോജി ജോര്‍ജ് മാത്യൂ, രക്ഷാധികാരി വര്‍ഗീസ് മോടിയില്‍, സെക്രട്ടറി കണ്ണന്‍, ജോ. സെക്രട്ടറി മോന്‍സി ബാബു, കോഡിനേറ്റര്‍ അബി നിഥിന്‍ റെജി എന്നിവരും സന്നിഹിതരായിരുന്നു. പിആര്‍ഒ ജോളി മാത്യൂ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി വരുന്ന എല്ലാ രോഗികള്‍ക്കും പ്രയോജന കരവും ഉപകാരപ്രദവുമായ രീതിയില്‍ ആണ് കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത്. ജോജി ജോണ്‍ കടുവാതുക്കല്‍ കിഴക്കേതില്‍ ആണ് തുമ്പമണ്‍ അസോസിയേഷന് വേണ്ടി ശുദ്ധജല കുടിവെള്ള സംഭരണി സ്‌പോണ്‍സര്‍ ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!