മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് (പ്രതീക്ഷ) ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 31 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബഹ്റൈന്‍ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണാണ് ഈ വര്‍ഷം നടക്കുക.
സിഞ്ചിലെ അല്‍ അഹ്ലി ക്ലബ്ബില്‍ വച്ച് ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായാണ് മത്സരം. ബ്രോസ് ആന്‍ഡ് ബഡ്ഡീസിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗില്‍ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകള്‍ മത്സരിക്കും. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് അന്‍സാര്‍ മുഹമ്മദ് (കണ്‍വീനര്‍), സിബിന്‍ സലിം (ചീഫ് കോര്‍ഡിനേറ്റര്‍), ജോഷി നെടുവേലില്‍, ഗിരീഷ് കുമാര്‍ ജി, ശ്യാംജിത് കമാല്‍, വിപിഷ് എം പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവില്‍ വന്നെന്ന് പ്രസിഡന്റ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും അറിയിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 3312 5135 (അന്‍സാര്‍), 3340 1786 (സിബിന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.