പൊതുസ്ഥലത്ത് തുപ്പുന്നതും മൂത്രമൊഴിക്കുന്നതും കൂടുതലും പ്രവസികളെന്ന് ആക്ഷേപം; പോലീസിനെ വിന്യസിക്കുന്നു

urinating spliting in public

മനാമ: പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ നേതാക്കള്‍. നേതാക്കളുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ശുചിത്വ നിയമങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുന്നതിന് പോലീസിനെ ഉടന്‍ വിന്യസിക്കും.

മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാരെ മാത്രം ആശ്രയിച്ചാണ് നിലവില്‍ നിയമനടപടികള്‍ നടക്കുന്നത്. പരിമിതമായ ജോലി സമയവും ദുര്‍ബലമായ നിര്‍വ്വഹണ സംവിധാനങ്ങളും കാരണം മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കാര്യക്ഷമമായി ജോലി നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെന്ന് മുനിസിപ്പല്‍ നേതാക്കള്‍ പറഞ്ഞു.

”നിയമലംഘകരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. അവര്‍ക്ക് അറബി അല്ലെങ്കില്‍ ഇംഗ്ലീഷ് മുന്നറിയിപ്പ് അടയാളങ്ങള്‍ മനസ്സിലാകില്ലായിരിക്കാം. അല്ലെങ്കില്‍ അവര്‍ നിയമങ്ങള്‍ വിലമതിക്കില്ലായിരിക്കാം. നിയമം ലംഘിക്കാന്‍ ഇതൊന്നും കാരണമല്ല”, ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തരാദ പറഞ്ഞു.

2019 ലെ പൊതു ശുചിത്വ നിയമപ്രകാരം 50 മുതല്‍ 300 വരെ ബഹ്‌റൈന്‍ ദിനാര്‍ പിഴ ലഭിക്കുന്ന നിലവിലെ ശിക്ഷാ രീതി ശരിയായി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!