മനാമ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയ ‘തുടരും’ എന്ന മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാകൃത്തും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെആര്‍ സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു.
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അദ്ദേഹത്തിന്റെ ‘വെളിച്ചപ്പാടും പോക്കറ്റടിക്കാരും’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശന ചടങ്ങിലാണ് ലാല്‍കെയേഴ്സിന്റെ സ്‌നേഹോപഹാരം അംഗങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചത്.
ലാല്‍കെയേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍, വൈസ് പ്രസിഡന്റുമാരായ അരുണ്‍ തൈക്കാട്ടില്‍, ജെയ്‌സണ്‍, ജോയിന്‍ സെക്രട്ടറിമാരായ ഗോപേഷ് മേലൂട്, വിഷ്ണു വിജയന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖില്‍, അരുണ്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.