മനാമ: ‘പ്രവാചകന്‍ നീതിയുടെ സാക്ഷ്യം’ എന്ന പ്രമേയത്തില്‍ ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ പ്രകാശനം ചെയ്തു. ദിശ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുബൈര്‍ എംഎം മുതിര്‍ന്ന പ്രവര്‍ത്തകന്‍ അഹ് മദ് റഫീഖിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പ്രവാചകന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ച ജീവിത പദ്ധതിയും സദാചാര പെരുമാറ്റ മര്യാദകളും, നീതിയെ കുറിച്ചുള്ള പാഠങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി, വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍, അസി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും പങ്കെടുത്തു.