‘പിപി തങ്കച്ചന്‍ നേതൃനിരയിലെ സാധാരണക്കാരന്‍’; ഒഐസിസി

New Project (44)

മനാമ: കഴിഞ്ഞ 50 വര്‍ഷത്തെ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ സാധാരണ പ്രവര്‍ത്തകനായി, സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിച്ച സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം നേടിയ നേതാവ് ആയിരുന്നു അന്തരിച്ച കെപിസിസി മുന്‍ പ്രസിഡന്റ് പിപി തങ്കച്ചന്‍ എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു.

സാധാരണ രാഷ്ട്രീയ നേതാക്കള്‍ക്ക് കാണുന്ന തലക്കനമോ, താന്‍ പറയുന്നത് മാത്രം നടപ്പായാല്‍ മതി, താന്‍ എടുക്കുന്ന നിലപാട് മാത്രമാണ് ശരി എന്നൊന്നും കരുതാതെ, എല്ലാവരെയും ചേര്‍ത്ത് മുന്നോട്ട് പോകാന്‍ കഴിഞ്ഞ നേതാവ് ആയിരുന്നു അദ്ദേഹം. 26ാംമത്തെ വയസ്സില്‍ പെരുമ്പാവൂര്‍ നഗര സഭയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പിപി തങ്കച്ചന്‍, ആ സമയത്തെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആയിരുന്നു.

ഇരുപതു വര്‍ഷക്കാലം പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ കേരള നിയമസഭ സ്പീക്കര്‍, കൃഷി മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. നിയമസഭ സ്പീക്കര്‍ ആയി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ആണ് പുതിയ നിയമസഭ മന്ദിരം പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പതിറ്റാണ്ടുകളായി കേരളത്തിലെ കര്‍ഷകര്‍ ആവശ്യപ്പെട്ട, കൃഷിക്കുള്ള വൈദ്യുതി സൗജന്യം ആക്കണം എന്ന ആവശ്യം അദ്ദേഹം കൃഷി വകുപ്പ് മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ആണ് നടപ്പിലാക്കിയത്.

ഇന്നും എറണാകുളം ജില്ലാ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട ആയി അറിയപ്പെടുന്നതിന്റ പ്രധാനകാരണം പിപി തങ്കച്ചന്‍, ടിഎച്ച് മുസ്തഫ തുടങ്ങിയ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം മൂലമാണ് എന്നും നേതാക്കള്‍ അഭിപ്രായപെട്ടു. അനുസ്മരണ സമ്മേളനത്തിന് ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എംഎസ്, പ്രദീപ് മേപ്പയൂര്‍, ജേക്കബ് തേക്ക്‌തോട്, ജീസണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് മാരായ സുമേഷ് ആനേരി, വിഷ്ണു കലഞ്ഞൂര്‍, നസീം തൊടിയൂര്‍, ജോയ് ചുനക്കര, നെല്‍സണ്‍ വര്‍ഗീസ്, ജലീല്‍ മുല്ലപ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസി നേതാക്കള്‍ ആയ സന്തോഷ് നായര്‍, വില്യം ജോണ്‍, സല്‍മാനുല്‍ ഫാരിസ്, അലക്‌സ് മഠത്തില്‍, ബിജുബാല്‍ സികെ, ബൈജു ചെന്നിത്തല, നാസര്‍ തൊടിയൂര്‍, ഷാജി പൊഴിയൂര്‍, കെപി കുഞ്ഞമ്മദ്, സാബു പൗലോസ്, എബിന്‍ കുമ്പനാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!