മനാമ: ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുടുംബ സംഗമവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഐസിആര്‍എഫ് ഹോസ്പിറ്റല്‍ കേസ് ഇന്‍ചാര്‍ജും, ബഹ്‌റൈന്‍ കേരളീയ സമാജം ചാരിറ്റി കണ്‍വീനറുമായ കെടി സലിം മുഖ്യാതിഥിയായിരിരുന്നു.
പ്രവാസലോകത്തെ മരണം, ബഹ്‌റൈനില്‍ തന്നെ നടത്തുന്ന സംസ്‌കരണം, മൃതദേഹം നാട്ടിലെത്തിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കൂട്ടായ്മക്കും ഇതുമായി ബന്ധപ്പെട്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വിംഗ് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഹംസ മേപ്പാടി, സലാം എടത്തനാട്ടുകര, ആയിഷ യുസ്‌റ അബ്ദുല്ല തവോത്ത്, സഫീര്‍ നരക്കോട്, ജന്‍സീര്‍ മന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് നൂറുദ്ധീന്‍ ശാഫി അദ്ധ്യക്ഷത വഹിച്ചു. സിറാജ് മേപ്പയ്യൂര്‍ സ്വാഗതവും മുംനാസ് നന്ദിയും പറഞ്ഞു.