മനാമ: കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫാ ഏരിയ കമ്മിറ്റി ഒക്ടോബര്‍ 3ന് സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേ ളനത്തോടനുബന്ധിച്ച് ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റ് സാജിദ് കൊല്ലിയിലിന്റെ അധ്യക്ഷതയില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ കണ്ടീതാഴ ഉദ്ഘാടനം നിര്‍വഹിച്ചു. ഫസലുറഹ്‌മാന്‍ ഖിറാഅത്ത് പാരായണം നടത്തി. മാപ്പിള കലാ അക്കാദമി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മാപ്പിള കലകളെ കുറിച്ചും കേരള ന്യുനപക്ഷ സമുദായത്തില്‍ വിവിധ തലങ്ങളില്‍ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും സദസ്സിനോട് സംവദിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ്, മുന്‍ സംസ്ഥാന സെക്രട്ടറിയും ഹരിത കലാവേദി ചെയര്‍മാനുമായ എംഎ റഹ്‌മാന്‍, ട്രഷറര്‍ സിദ്ധീഖ് എംകെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പതിനഞ്ചില്‍പരം മത്സരാര്‍ഥികളുടെയും മറ്റ് ഗായകരുടെയും ആലാപനം സദസ്സിനു കുളിര്‍മയേകി. കെഎംസിസി മുന്‍ സംസ്ഥാന സെക്രട്ടറിയും ബഹ്റൈന്‍ മാപ്പിള കലാരംഗത്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള നിസാര്‍ ഉസ്മാന്‍, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി കലാ പ്രതിഭയും 1998,1999,2000 തുടങ്ങിയ വര്‍ഷങ്ങളില്‍ സിബിഎസ്ഇ സ്‌കൂള്‍ മാപ്പിള പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനുമായ അബ്ദുല്‍ ഗഫൂറും വിധി കര്‍ത്താക്കളായി.
ആദ്യവസാനം വരെ ഓഡിറ്റോറിയത്തില്‍ നിറഞ്ഞു നിന്ന സദസ്സ് പരിപാടിയുടെ മാറ്റു കൂട്ടി. കെഎംസിസി ഭാരവാഹികളായ കുഞ്ഞഹമ്മദ്, ഫസലുറഹ്‌മാന്‍ സഫീര്‍ കെപി, മുസ്തഫ കെ, നിസാര്‍ മാവിലി, സജീര്‍ സികെ, നസീര്‍ ഉറുതൊടി, താജുദ്ധീന്‍ പി, ഇര്‍ഷാദ് കരുനാഗപ്പള്ളി, അബ്ദു റസാഖ് അമാനത്ത്, മുസ്തഫ പട്ടാമ്പി റസാക്ക് മണിയൂര്‍, ആസിഫ് കെവി, സിദ്ധീഖ് എപി, ശംസുദ്ധീന്‍ തില്ലങ്കേരി മുഹമ്മദ് ചാലിക്കണ്ടി, കാജാഹുസ്സൈന്‍, ഉസ്മാന്‍ ടിപ്‌ടോപ്, റാഷിദ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ടിടി അഷ്റഫ് സ്വാഗതവും, ഷമീര്‍ വിഎം നന്ദിയും രേഖപ്പെടുത്തി.