മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിന് സ്വീകരണം നല്‍കി. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ബിജു ബാല്‍ സി കെ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം പ്രദീപ് പാളയം, ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയകമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെസി നടുവണ്ണൂര്‍, സൈത് എംഎസ്, ഒഐസിസി വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, രഞ്ജന്‍ കച്ചേരി, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റി പ്രസിഡന്റ് ചന്ദ്രന്‍ വളയം, സെക്രട്ടറി മുനീര്‍ പേരാമ്പ്ര, ഐവൈസി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മറ്റി അംഗം ഷംസുദിന്‍ കുറ്റികാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ഒഐസിസി കോഴിക്കോട് ജില്ലാ നേതാക്കളായ പ്രബില്‍ദാസ്, കുഞ്ഞമ്മദ് കെപി, അനില്‍കുമാര്‍ കെപി, സുബിനാസ് കിട്ടു, അബ്ദുല്‍സലാം മൂയിപോത്ത്, രവീന്ദ്രന്‍ നടയമ്മല്‍, രാജീവന്‍ അരൂര്‍, ബിജു കൊയിലാണ്ടി, ഗിരീഷ് നടുവണ്ണൂര്‍, ബിജു നടുവണ്ണൂര്‍, മജീദ് ടിപി, ഷാജി മോന്‍, തുളസീദാസ് എന്നിവര്‍ നേതൃത്വം നല്‍കി. അസീസ് ടിപി മൂലാട് നന്ദി പ്രകാശിപ്പിച്ചു.









