മനാമ: മലബാര്‍ മെഗാ കപ്പ് ചാമ്പ്യന്മാരായ യൂത്ത് ഇന്ത്യക്ക് കീഴിലുള്ള വൈഎഫ്‌സി ടീമിനെയും മാനേജ്‌മെന്റ് അംഗങ്ങളെയും ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആദരിച്ചു. കെഎഫ്എയുടെ നേതൃത്വത്തില്‍ മലബാര്‍ എഫ്‌സി നടത്തിയ ടൂര്‍ണമെന്റില്‍ ഐവൈസിസിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യൂത്ത് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ് കിരീടം സ്വന്തമാക്കിയത്.
സിഞ്ചിലെ ഫ്രന്‍ഡ്‌സ് സെന്ററില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എംഎം സുബൈര്‍ ടീം അംഗങ്ങള്‍ക്ക് ആദരവ് നല്‍കി. ഫ്രന്‍ഡ്‌സ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീസ് വികെ, മുഹമ്മദ് മുഹ്യിദ്ദീന്‍, ഗഫൂര്‍ മൂക്കുതല, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മല്‍ ശറഫുദ്ധീന്‍, സെക്രട്ടറി ജുനൈദ് കായണ്ണ, ജോയിന്റ്‌റ് സെക്രട്ടറി സാജിര്‍ ഇരിക്കൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വൈഐഎഫ്‌സി അഡ്മിന്‍ അംഗങ്ങളായ മെഹസബ്, ബദര്‍ ടീമംഗങ്ങളായ ഇജാസ്, അബ്ദുല്‍ അഹദ്, സവാദ്, സിറാജ് വിപി, ആഷിഖ്, അന്‍സീര്‍, ഫര്‍ഹാദ്, ബാസിത്ത്, ഫൈസല്‍ മങ്കട, ലിബിന്‍ഷാദ്, മാനേജര്‍ സിറാജ് ഹൈദ്രോസ് എന്നിവര്‍ മെഡലുകള്‍ ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ജുനൈദ് സമാപനം നടത്തി.









