bahrainvartha-official-logo
Search
Close this search box.

ലോക രക്തദാന ദിനത്തിൽ ബി ഡി കെ ബഹ്റൈൻ ചാപ്റ്റർ എ കെ ‌‍ഡി എഫ്‌ ബഹ്റൈനുമായി ചേർന്ന് സംയുക്ത രക്തദാന ക്യാമ്പ്‌ നടത്തി

blood

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന്റെ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാന ക്യാമ്പ്, ആൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് (എ കെ ‌‍ഡി എഫ്‌) ബഹ്റൈനുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് വിപുലമായി നടന്നു.

സുരേഷ് പുത്തൻപുരയിൽ 41 മത് രക്തദാനം

രക്തദാനത്തിന്റെ ഒരുപാട് ഗുണങ്ങൾ അറിഞ്ഞും, ഒരുപാട് ജീവനുകൾക്ക് തുണയേകാനുമായി എല്ലാ തിരക്കുകളും മാറ്റി വെച്ച് പ്രവാസികളുടെ സ്വന്തം ദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ വലിയ തിരക്കോട് കൂടി ക്യാംപ് തുടങ്ങി. ബ്ലഡ് ബാങ്ക് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് പ്ലേറ്റ്ലെറ്റ്സ് ദാനം അടക്കം നൂറോളം പേര് രക്തം നൽകി.

പ്ലേറ്റ്ലെട്‌സ്‌ രക്തദാനം. ഫോട്ടോഗ്രാഫർ നന്ദകുമാർ

ഈ ലോക രക്തദാന ദിനത്തിന് മാറ്റ് കൂട്ടിയത് അനേകം തവണ രക്തദാനം നടത്തിയ പ്രിയപ്പെട്ടവർ ബി ഡി കെ വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിൽ 41 പ്രാവശ്യം, ജോയിന്റ് സെക്രട്ടറി സിജോ ജോസ് 23 പ്രാവശ്യം, അംഗങ്ങൾ ആയ സിജി ഫിലിപ്പ് 25 പ്രാവശ്യം, ഗഫൂർ എടപ്പാൾ 23 പ്രാവശ്യം എന്നിവരുടെ സാന്നിധ്യം ആണ്. ബഹ്റൈനിലെ ഏവർക്കും സുപരിചിതനും ഫോട്ടോഗ്രാഫറുമായ ഒരുപാട് തവണ രക്തദാനം നടത്തിയ ശ്രീ നന്ദകുമാർ ഈ ദിനം ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പ്ലേറ്റ്ലെറ്റ്സ് രക്തദാനം നൽകി.

സിജി ഫിലിപ്പ്. 25 മത് രക്തദാനം
സിജോ ജോസ്. 23 മത് രക്തദാനം

എ കെ ‌‍ഡി എഫ്‌ അംഗങ്ങൾ ആയ ശിധിൽ കണ്ണൂർ, അരുൺ രാജ്, മുഹമ്മദ് വടകര, അർഷാദ്, ഷെറിൻ തൃശ്ശൂർ, ആസിഫ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, ബി. ഡി. കെ. ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രഷറർ ഫിലിപ്പ് വർഗീസ്, വൈസ് പ്രെസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ്, ലേഡീസ് വിങ്ങ് കോർഡിനേറ്റർ രേഷ്മ ഗിരീഷ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഗിരീഷ് തൃക്കരിപ്പൂർ, അശ്വിൻ, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, ശ്രീജ ശ്രീധരൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

ഗഫൂർ എടപ്പാൾ 23 മത് രക്തദാനം

ഏവരുടെയും സഹായ സഹകരണം തുടർന്നും ബി. ഡി. കെ. അഭ്യർത്ഥിക്കുന്നു. ഈ കുടുംബത്തിന്റെ ഭാഗം ആവാൻ താൽപര്യം ഉളളവർ മാത്രം ഈ വാട്ട്സ്ആപ് നമ്പറിൽ 33015579, 39125828, 39842451 അറിയിക്കാം. നാട്ടിലും ഗൾഫിലും രക്ത ആവശ്യങ്ങൾക്ക് ആയി അറിയിക്കാം.

 

ചിത്രങ്ങൾക്ക് കടപ്പാട്: സി പി രഞ്ജിത്ത്, കൂത്തുപറമ്പ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!