മനാമ: ടൈലോസ് കാലഘട്ടത്തിലെ കുന്നിന്‍ മുകളില്‍ കയറി കാര്‍ കത്തിക്കുകയും തടയാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത 49 കാരനായ ബഹ്റൈനിയുടെ ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവച്ചു. പുരാവസ്തുവായി സംരക്ഷിക്കുന്ന സ്ഥലമാണ് ഹജാറിലെ ഈ കുന്ന്.
ജൂലൈയില്‍ ഇയാള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി ശരിവച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തീ വെക്കല്‍, മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കല്‍, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, ആഭ്യന്തര മന്ത്രാലയ ജീവനക്കാരെ പരസ്യമായി അപമാനിക്കല്‍, അക്രമം നടത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.