മനാമ: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ നടന്ന ആക്രമണത്തില്‍ ബഹ്റൈന്‍ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എംപിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനംകണ്ട് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ സി പിഎംകാരും, പോലീസും ഒന്നിച്ച് നടത്തുന്ന പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് ആക്രമണമെന്ന് ബഹ്റൈന്‍ ഒഐസിസി പറഞ്ഞു.
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കടത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ഗൂഢ ശ്രമമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഒഐസിസി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര അടക്കം വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്ലായിടത്തും യുഡിഎഫ് ജയിക്കുമെന്നും അത് തടുക്കാന്‍ വേണ്ടിയാണ് ഈ ആക്രമണമെന്നും ഒഐസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.