മനാമ: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. തഴവ പുതുപ്പുറക്കല്‍ കിഴക്കതില്‍ നിസാമുദ്ദീന്‍ (48) ആണ് മരിച്ചത്. തഴവ മുസ്ലിം ജമാഅത്ത് മുന്‍ സെക്രട്ടറി ഹനീഫയുടെ മകനാണ്.
ഭാര്യ: സുഫിന. മക്കള്‍: മുഹമ്മദ് ഇഹ്സാന്‍, ഹൈറാ പര്‍വീന്‍. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.