മനാമ: ബഹ്‌റൈനിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ ഹരിത വയനാടിൻറെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 17 വെള്ളിയാഴ്ച അദ്‌ലിയ സെഞ്ചുറി റെസ്‌റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മുഖ്യാതിഥിയായി വയലിനിസ്റ്റ് റെജി വയനാടുമുണ്ടാകും.
രാവിലെ 10:30 ഓടെ ആരംഭിക്കുന്ന പരിപാടിയിലേക്കും വിഭവ സമൃദ്ധമായ ഓണ സദ്യയിലേക്കും ബഹ്‌റൈനിലെ വയനാട് ജില്ലക്കാരായ മുഴുവൻ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ലിയോ പുൽപള്ളി, സുദീപ് ജോസഫ് എന്നിവർ അറിയിച്ചു.
2010 മുതൽ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഹരിത വയനാടിൽ അംഗങ്ങളാകാനും കൂടുതൽ വിവരങ്ങൾക്കും 36941166, 36414289 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.