മനാമ: ജിസിസി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനും മൂന്നാം ഭരണം ലക്ഷ്യമിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍
ഗള്‍ഫിലെ മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹിയും ലീഡര്‍ സ്റ്റഡി സെന്റര്‍ ജിസിസി ഭാരവാഹി കൂടിയായ ബഷീര്‍ അമ്പലായി നിര്‍ദേശിച്ചു.
യുഡിഎഫ് നിര്‍ദേശം കര്‍ശനമായി എല്ലാ മേഖലയിലുള്ള പ്രവര്‍ത്തകരും ആശയക്കാരും സംഘടനാ ഭാരവാഹികളും ഗൗരവമായി പാലിക്കണമെന്നും സംഘടനാ തലത്തില്‍ ക്ഷണിച്ചാലും പങ്കെടുക്കരുതെന്ന നിര്‍ദേശം പാലിക്കണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വരാനിരിക്കുന്ന തെരഞ്ഞടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് കേരളത്തില്‍ നടത്തിവരുന്ന ആഗോള അയ്യപ്പ സംഗമം, ലാല്‍ സലാം, ഗള്‍ഫില്‍ നടപ്പാക്കാന്‍ പോവുന്ന മലയാളി സംഗമം എല്ലാം ഇതിന്റെ ഭാഗമാണന്നും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ വാഗ്ദാനപെരുമഴയില്‍ ഒന്നുപോലും നടപ്പില്‍വരുത്താതെ നടത്തുന്ന കബളിപ്പിക്കലില്‍ വീണ് പോവരുതെന്നുമുള്ള യുഡിഎഫിന്റെ ഒറ്റകെട്ടായ തീരുമാനത്തില്‍ എല്ലാ ഘടകകക്ഷികളുടെ പോഷക സംഘടനകളും തീരുമാനിച്ചിട്ടുണ്ടന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.