മനാമ: സല്‍മാനിയ പ്രദേശത്ത് 62 വയസ്സുള്ള ബഹ്റൈന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് വ്യക്തിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍.
മരണകാരണം കൃത്യമായി നിര്‍ണ്ണയിക്കാന്‍ മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ക്യാപിറ്റല്‍ പോലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.