മനാമ: കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് വിങിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മഹര്‍ജാന്‍ 2K25 എന്ന പേരില്‍ കലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ‘ഒന്നായ ഹൃദയങ്ങള്‍, ഒരായിരം സൃഷ്ടികള്‍’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കലോത്സവം നവംബര്‍ 20, 21 തീയതികളില്‍ മുഹറഖ് കെഎംസിസി ഓഫീസിലും 27, 28 തീയതികളില്‍ മനാമ കെഎംസിസി ഹാളിലും നടക്കും.
പ്രവാസി സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനവികതയും സൗഹാര്‍ദ്ദവും സര്‍ഗാത്മകതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ കലോത്സവത്തിന്റെ മാനുവല്‍ സംസ്ഥാന ഉപാധ്യക്ഷന്‍ റഫീഖ് തോട്ടക്കരക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്റ്റുഡന്റ്‌സ് വിങ് ചെയര്‍മാന്‍ ഷഹീര്‍ കാട്ടാമ്പള്ളി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് ശാഫി പാറക്കട്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശിഹാബ് പൊന്നാനി, വികെ റിയാസ്, സുഹൈല്‍ മേലടി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സ്റ്റുഡന്റ്‌സ് വിങ് കണ്‍വീനര്‍ ശറഫുദ്ധീന്‍ മാരായമംഗലം സ്വാഗതവും വൈസ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.