മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സില്‍ ബഹ്‌റൈന് മൂന്ന് സ്വര്‍ണം. 70 കിലോഗ്രാം വിഭാഗത്തില്‍ ഖാലിദോവ് ഇബ്രാഹീം അല്‍ബാര ഇബ്രാഹിം അല്‍ അജ്മിയെ പരാജയപ്പെടുത്തി ഒന്നാമതെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലൈത്ത് അല്‍ ഗറൈബെയെയും സെമി ഫൈനലില്‍ ഡാരിന്‍ മുസ്തഫിനെയുമാണ് ഇബ്രാഹീം പരാജയപ്പെടുത്തിയത്.
65 കിലോഗ്രാം വിഭാഗത്തില്‍, അബ്ദുലക്കീം ബാബേവ് ബഹ്‌റൈന്റെ വിജയം തുടര്‍ന്നു. അമിറലി അലിയാബാദി, ഒമര്‍ അല്‍ മര്‍സൂഖി, അമീര്‍ സെറിക്, ഫൈനലില്‍ ഹൈഫ് ഹസ്സന്‍ അല്‍ ഖഹ്താനി എന്നിവരെ പരാജയപ്പെടുത്തിയാണ് അബ്ദുലക്കീം സ്വര്‍ണം നേടിയത്.
60 കിലോഗ്രാം വിഭാഗത്തില്‍ എല്‍ദാര്‍ എല്‍ദറോവ് വിജയിച്ചുകൊണ്ട് ബഹ്‌റൈന്റെ സുവര്‍ണ നേട്ടം മൂന്നിലെത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെഹ്റുസ് റുസ്തമോവിനെയും സെമിഫൈനലില്‍ അലിയസ്ഗര്‍ മൊറാദിയെയും ഫൈനലില്‍ മുഖമ്മദ്രസുല്‍ കാദിര്‍ഡിനോവിനെയുമാണ് പരാജയപ്പെടുത്തിയത്.









