മനാമ: വയനാട് മുസ്ലിം ഓര്‍ഫനേജ് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമവും, ജനറല്‍ ബോഡിയും ശ്രദ്ധേയമായി. കെഎംസിസി ഓഡിറ്റോറിത്തില്‍ നടന്ന സംഗമം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദീന്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. യതീംഖാന ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഹമീദ് പൊതിമഠത്തില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും, യതീംഖാന ജനറല്‍ സെക്രട്ടറിയും ആയ കെകെ അഹമ്മദ് ഹാജി മുഖ്യ അതിഥിയായിരുന്നു. നീലഗിരി കോളേജ് എംഡിയും യതീംഖാന സെക്രട്ടറിയും ആയ റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്റും, ബഹ്റൈന്‍ റേഞ്ച് ജംഹീത്തുല്‍ മുഹല്ലിമീന്‍ പ്രസിഡന്റുമായ സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
റസാഖ് മൂഴിക്കല്‍, കെഎംസിസി ബഹ്റൈന്‍ വയനാട് ജില്ലാ പ്രസിഡന്റ് മുഹ്സിന്‍ മന്നത് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യതീംഖാന മാനേജര്‍ മുജീബ് റഹ്‌മാന്‍ ഫൈസിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. യതീംഖാന ബഹ്റൈന്‍ ചാപ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഷ്റഫ് കട്ടില്‍ പീടിക സ്വാഗതവും, ജനറല്‍ സെക്രട്ടറി കാസിം റഹ്‌മാനി റിപ്പോര്‍ട്ട് അവതരണവും, അമ്മദ് മലയില്‍ നന്ദിയും പറഞ്ഞു.









