ബഹ്റൈന്‍: ഐവൈസിസി ബഹ്റൈന്‍ വാര്‍ഷിക സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കും. നവംബര്‍ മാസാവസാനത്തോടെ പുതിയ സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.
സംഘടനയുടെ ഘടനാപരമായ പ്രക്രിയപ്രകാരം, ബഹ്റൈന്‍ മുഴുവന്‍ 9 ഏരിയകളായി വിഭജിച്ചിരിക്കുന്നതിനാല്‍, ഏരിയ കണ്‍വെന്‍ഷനുകളും അവയുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ക്കുമാണ് തുടക്കമാകുന്നത്. ഓരോ ഏരിയകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നാണ് പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക.
വെള്ളിയാഴ്ച സല്‍മാബാദ്/ട്യൂബ്ലി ഏരിയ തെരഞ്ഞെടുപ്പോടെയാണ് തെരഞ്ഞെടുപ്പിന് തുടക്കമാകുക. ഐവൈസിസി 2013 മുതല്‍ പ്രതിവര്‍ഷം പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ‘സമൂഹിക നന്മക്ക് സമര്‍പ്പിത യുവത്വം’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ഐവൈസിസി പ്രവര്‍ത്തിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ കൂടാതെ മുന്‍ പ്രസിഡന്റുമാര്‍ അടങ്ങിയ തെരഞ്ഞെടുപ്പ് നിര്‍വ്വഹണ ബോര്‍ഡ് നിലവില്‍ വന്നു.









