മനാമ: ഇന്ത്യൻ സ്‌കൂൾ വിവിധ പരിപാടികളോടെ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു. വിവിധ സാഹിത്യ, ഭാഷാ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും ആലപിച്ചാണ് ആഘോഷം ആരംഭിച്ചത്.
സാഹിത്യ സെക്രട്ടറി നിക്കോൾ മേരി റോഡ്രിഗസ് സ്വാഗതം പറഞ്ഞു. വകുപ്പിന്റെ വിപുലമായ പ്രവർത്തനങ്ങളും സംരംഭങ്ങളും പ്രദർശിപ്പിച്ച ഒരു വീഡിയോ അവതരണവും ഉണ്ടായിരുന്നു. റോൾ പ്ലേകൾ, തീം സോംഗ്, സ്റ്റാൻഡ്-അപ്പ് കോമഡി എന്നിവയുൾപ്പെടെ നിരവധി പ്രകടനങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ഭാഷയിലുള്ള പ്രാവീണ്യവും എടുത്തുകാണിച്ചു. വിവിധ ഗ്രേഡുകളിലായി വൈവിധ്യമാർന്ന സാഹിത്യ മത്സരങ്ങൾ നടന്നു.
ഇന്റർ-ഹൗസ് മത്സരമായ തരംഗിൽ ഒന്നാം സമ്മാനം നേടിയ ഹ്രസ്വ നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം. ഫെബിയ ബെർലിൻ റോളക്സ് (12F), അലീഷ അനിൽദാസ് (12M), അഹമ്മദ് ഇല്ല്യാസ് (11C), സന്നിധ്യു (10H), തഹ്രീം ഫാത്തിമ (9G), ലിയ റേച്ചൽ (8A), കിയോണ മേ ബ്രഗൻസ (8T), അഭിനവ് മനോജ് (6Y) എന്നിവരടങ്ങുന്ന സിവി രാമൻ ഹൗസ് ടീം നാടകം അവതരിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഷ് ഫിക്ഷൻ മത്സരം നടത്തിയിരുന്നു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപികമാരായ ശ്രീകല രാജേഷ് (IX–XII), സലോണ പയസ് (IV–VIII), ഇംഗ്ലീഷ് വിഭാഗം മേധാവി ജിടി മണി എന്നിവർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. അസി.സാഹിത്യ സെക്രട്ടറി നേഹ സാറ ദിജു (11A) നന്ദി പറഞ്ഞു. ആൻ ഗ്രേസ് (7F) അനിക ഭണ്ഡാരി (8W) എന്നിവർ അവതാരകരായിരുന്നു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, സീനിയർ സ്‌കൂൾ & അക്കാദമിക്സ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
 
								 
															 
															 
															 
															 
															








