മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ മുന്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും മുഹറഖ് ഏരിയ മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് റഫീഖിന്, ദേശീയ-ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ബഹ്റൈനിലെ ഗൈഡന്‍സ് കൗണ്‍സിലര്‍ കൂടിയായ അദ്ദേഹം ഐവൈസിസി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി മൊമെന്റോ കൈമാറി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം സംസാരിക്കവെ, സംഘടനയുടെ വളര്‍ച്ചയ്ക്ക് റഫീഖ് നല്‍കിയ സമര്‍പ്പിത സേവനങ്ങളെ അനുസ്മരിച്ചു. ഐവൈസിസി എക്‌സിക്യൂട്ടീവ് അംഗം ശിഹാബ് കറുകപുത്തൂര്‍, ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത് എന്നിവര്‍ പങ്കെടുത്തു. മറുപടി പ്രസംഗത്തില്‍, സംഘടന നല്‍കിയ പിന്തുണക്ക് മുഹമ്മദ് റഫീഖ് നന്ദി അറിയിച്ചു.









